< Back
Kerala

Kerala
തൃശൂർ പൂരം കലക്കൽ റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും
|25 Sept 2024 6:29 AM IST
സംസ്ഥാന പൊലീസ് മേധാവി നൽകിയ തുടരന്വേഷണ ശിപാർശയിലടക്കം തീരുമാനമെടുക്കാനാണ് ആലോചിക്കുന്നത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. സംസ്ഥാന പൊലീസ് മേധാവി നൽകിയ തുടരന്വേഷണ ശിപാർശയിലടക്കം തീരുമാനമെടുക്കാനാണ് ആലോചിക്കുന്നത്. പൂരം കലങ്ങിയതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്ന എഡിജിപിയുടെ കണ്ടെത്തലിൽ കേസെടുത്ത് അന്വേഷണം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ വിഷയം രാഷ്ട്രീയ വിവാദമായതിനാൽ കേസെടുക്കും മുൻപ് ഡിജിപി ശിപാർശ ചെയ്തതുപോലുള്ള തുടരന്വേഷണം നടത്തണോ എന്നതും ആലോചനയിലുണ്ട്. തുടരന്വേഷണമുണ്ടായാൽ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനാകും ചുമതല നൽകുക. ഇക്കാര്യത്തിൽ കൃത്യമായ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ. അതിനായി റിപ്പോർട്ട് എജിക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.