< Back
Kerala

Kerala
തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ധാരണ
|14 May 2022 7:02 AM IST
ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട് നടത്തും
തൃശൂര്‍: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ധാരണ. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട് നടത്തും. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം മാറ്റിവെച്ചത്. വെടിക്കെട്ട് ഞായറാഴ്ച നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് വന്നതിനാല്‍ വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന് ദേവസ്വങ്ങൾ നിലപാട് എടുക്കുകയായിരുന്നു.