< Back
Kerala
പൂരാവേശത്തില്‍ തൃശൂര്‍; ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്
Kerala

പൂരാവേശത്തില്‍ തൃശൂര്‍; ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്

Web Desk
|
6 May 2025 6:23 AM IST

ദൃശ്യവിസ്മയങ്ങളുടെ കുടമാറ്റം വൈകീട്ട്

തൃശൂര്‍:കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ പൂരം ഇന്ന്.കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങൾക്ക് തുടക്കമാവും.ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ആണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും വൈകുന്നേരം പാറമേക്കാവ് തിരുമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റവും.ഇലഞ്ഞിത്തറമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയാകും.ഏഴ് പുലർച്ചെയാണ് ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട്.

വീഡിയോ സ്റ്റോറി കാണാം....


Similar Posts