< Back
Kerala

Kerala
തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
|19 April 2021 5:19 PM IST
പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകള്‍ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കും. ചമയപ്രദർശനമില്ല. പൂരപ്പറമ്പിൽ പാസുള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കലക്ടറും ഡിഎംഒയും കലക്ടറും നിയന്ത്രണം ഏറ്റെടുത്തു.