< Back
Kerala

Kerala
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാന്‍ ശ്രമം; തൃശൂരില്‍ രണ്ട് കുട്ടികള്‍ മരിച്ചു
|16 Dec 2022 10:58 AM IST
കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.
ഒരാളുടെ മൃതദേഹം പ്ലാറ്റ്ഫോമിലും ഒരാളുടെ മൃതദേഹം റെയില്‍വേ ട്രാക്കിലുമാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.