< Back
Kerala

Kerala
തൃശൂർ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
|12 Aug 2025 1:51 PM IST
കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം
തൃശൂർ: തൃശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമ വിരുദ്ധമായാണെന്ന കോൺഗ്രസ് പരാതിയിൽ പരിശോധന തുടങ്ങി പൊലീസ്. ആറ് മാസം ഒരു സ്ഥലത്ത് താമസിക്കാതെ വ്യാജ ത്യവാങ്മൂലം നൽകിയെന്നാണ് കോൺഗ്രസിൻറെ പരാതിയിലുള്ളത്. തൃശൂർ എസിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. ടി.എൻ പ്രതാപനാണ് പരാതി നൽകിയത്.
വ്യാജ രേഖ ചമച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിഷയത്തിൽ വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദേശം തേടാനും പൊലീസ് നീക്കമുണ്ട്.