< Back
Kerala
തൃശൂർ വോട്ടുകൊള്ള: ജില്ലാ നേതാവിന്റെ ​അഡ്രസിൽ ബിജെപി സംസ്ഥാന നേതാവിനടക്കം അഞ്ച് പേർക്ക് വോട്ട്
Kerala

തൃശൂർ വോട്ടുകൊള്ള: ജില്ലാ നേതാവിന്റെ ​അഡ്രസിൽ ബിജെപി സംസ്ഥാന നേതാവിനടക്കം അഞ്ച് പേർക്ക് വോട്ട്

Web Desk
|
13 Aug 2025 10:48 AM IST

ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിരയുടെ മേൽവിലാസത്തിലാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണനടക്കം വോട്ട്

തിരുവനന്തപുരം: തൃശൂരിൽ ബിജെപി നേതാവിന്റെ മേൽവിലാസത്തിൽ മറ്റ് ജില്ലക്കാരായ 5 പേർക്ക് വോട്ട്. ബിജെപി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റും പൂങ്കുന്നം കൗൺസിലറുമായ ഡോ. വി ആതിരയുടെ മേൽവിലാസത്തിലാണ് വോട്ടുകൾ ചേർത്തിരിക്കുന്നത്. മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെ ഉള്ളവരുടെ ഐഡി കാർഡിൽ ആതിരയുടെ മേൽവിലാസമായ പള്ളിപറ്റ ഹൗസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആതിരയാണ് വീട് തരപ്പെടുത്തി തന്നതെന്നും അവരുടെ ബന്ധുക്കളുടെ വീട്ടിൽ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ ചുമതലയുള്ളതിനാൽ കഴിഞ്ഞ ഒന്നര വർഷമായി താൻ ഇവിടെയാണ് താമസിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. ആതിരയുടെ ഭർത്താവിൻ്റെ സഹോദരനും കാസർക്കോട് സ്വദേശിയുമായ ആഷിഷിനും തൃശൂരിൽ മറ്റൊരു വിലാസത്തിൽ വോട്ട് ചേർത്തു.



Similar Posts