< Back
Kerala
യുവാവിന്റെ മരണം കൊലപാതകം; സഹോദരനും സുഹൃത്തും പിടിയിൽ
Kerala

യുവാവിന്റെ മരണം കൊലപാതകം; സഹോദരനും സുഹൃത്തും പിടിയിൽ

Web Desk
|
15 Aug 2023 1:03 PM IST

ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നത്

തൃശൂർ: ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അരിമ്പൂർ സ്വദേശി ഷൈനിന്റെ(28) മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഷൈനിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. യുവാവിന്റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ ഷെറിൻ (24) , സുഹൃത്ത് അരുൺ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഹെൽമറ്റ് കൊണ്ട് തലക്കടിച്ച ശേഷം സഹോദരനും കൂട്ടുകാരനുമാണ് ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചത്.


Similar Posts