< Back
Kerala
പാലക്കാട് റബ്ബര്‍ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
Kerala

പാലക്കാട് റബ്ബര്‍ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

Web Desk
|
3 July 2021 11:06 AM IST

പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

പാലക്കാട് എടത്തനാട്ടുക്കര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

രാവിലെ 8 മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. റബ്ബർ പാൽ ശേഖരിക്കുന്നതിനിടെ കടുവ ഹുസൈന്‍റെ ശരീരത്തിലേക്ക് ചാടി വീഴുകയായിരുന്നു. ഉടൻ ഹുസൈൻ ഓടി രക്ഷപെട്ടു. ഹുസൈന്‍റെ പുറത്ത് കടുവ മാന്തിയ പരിക്കുകളുണ്ട്. വട്ടമ്പലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ കടുവ കൊന്ന് തിന്നിരുന്നു. കടുവയെ പിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപെടെ ആവശ്യപ്പെടുന്നു. സമീപ പ്രദേശമായ പോതാപാടത്ത് നിന്നും നേരത്തെ പുലിയെ പിടിച്ചിരുന്നു.



Similar Posts