< Back
Kerala

പരിക്കേറ്റ കർഷകൻ ആശുപത്രിയിൽ
Kerala
കര്‍ണാടക ബെൽത്തങ്ങാടിയിൽ കർഷകനെ ആക്രമിച്ച് പുലി; കവുങ്ങിൽ കയറി അത്ഭുതകരമായി രക്ഷപ്പെട്ടു
|17 Jan 2026 12:42 PM IST
വനംവകുപ്പിന്റെ ബെൽത്തങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ കര്‍ഷകന്റെ മൊഴിയെടുത്തു
മംഗളൂരു: ബെൽത്തങ്ങാടിയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ആന്ദീർമരു സ്വദേശി മഞ്ചപ്പ നായികിനാണ്(62) പരിക്കേറ്റത് . ബെൽത്തങ്ങാടി താലൂക്കിലെ കണിയാടി-ഒന്ന് ഗ്രാമത്തിലെ അണ്ടിമാറുവിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൊടുന്നനെ വന്ന പുള്ളിപ്പുലി മഞ്ചപ്പ നായികിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള കവുങ്ങിൽ കയറി മഞ്ചപ്പ രക്ഷപ്പെട്ടു.
ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മഞ്ചപ്പയെ ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പിന്റെ ബെൽത്തങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് മൊഴിയെടുത്തു.