< Back
Kerala
A tiger found in poor health condition in a residential area in Wayanads Neervaram
Kerala

വയനാട് നീർവാരത്ത് ഇറങ്ങിയ പുലി തോട്ടിൽ അവശനിലയിൽ

Web Desk
|
30 Dec 2023 12:15 PM IST

ഇന്നു രാവിലെയാണ് നീർവാരം അമ്മാനിയിൽ പുലി ഇറങ്ങിയത്

കൽപറ്റ: വയനാട് നീർവാരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി അവശനിലയിൽ. പരിക്കുപറ്റി തോട്ടിൽ വീണു കിടക്കുന്ന നിലയിലാണ് പുലിയെ വനം വകുപ്പ് കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് നീർവാരം അമ്മാനിയിൽ പുലി ഇറങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയപ്പോഴാണ് പുലിയെ തോട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. പുലി തോട്ടിൽനിന്നു വെള്ളം കുടിക്കുന്നതാണു കണ്ടത്.

വെറ്ററിനറി ഡോക്ടറും സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തിയാണു പുലിയെ രക്ഷിച്ചത്. ഇതിനെ കുപ്പാടി വന്യജീവി സങ്കേതത്തിലെത്തിക്കും.

Summary: A tiger found in poor health condition in a residential area in Neervaram, Wayanad

Similar Posts