< Back
Kerala

Kerala
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയിറങ്ങി
|29 Dec 2022 12:38 PM IST
വഴിയോരത്തെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഉണ്ടെന്നാണ് സംശയം.
വയനാട്: സുല്‍ത്താന്‍ ബത്തേരി വട്ടത്താനി ഗാന്ധിനഗറില്‍ കടുവയിറങ്ങി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കടുവ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയോരത്തെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഉണ്ടെന്നാണ് സംശയം.
കടുവയുടെ മുന്‍ കാലിന് പരിക്കേറ്റിട്ടുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ക്യംപ് ചെയ്യുന്നുണ്ട്.