< Back
Kerala
വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിൽ; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്‌
Kerala

വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിൽ; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്‌

Web Desk
|
26 Dec 2025 7:28 AM IST

ദേവർ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു

വയനാട്: വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി.രാത്രി ഒന്നരയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന കടുവയാണ് പിടിയിലായത്.

ദേവർ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.14 വയസുള്ള ആൺകടുവയാണ് കൂട്ടിലായത്. പ്രായാധിക്യമുള്ളതിനാൽ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.



Similar Posts