< Back
Kerala
tiger
Kerala

കടുവ കാപ്പിത്തോട്ടത്തില്‍; ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷ

Web Desk
|
14 Jan 2025 8:13 AM IST

നേരത്തെ ആടിനെ കൊന്ന അമരക്കുനിക്കടുത്ത് ആടികൊല്ലിയിലാണ് പുതിയ സംഭവം

വയനാട്: വയനാട് പുല്‍പ്പള്ളിയിലെ കടുവയെ കണ്ടെത്തി. കടുവ സമീപത്തെ കാപ്പിത്തോട്ടത്തില്‍ ഉണ്ടെന്നും ഇന്നുതന്നെ പിടികൂടാനാകുമെന്നും പ്രതീക്ഷ. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തുടരുകയാണ്. അതിനിടെ ഇന്ന് രാവിലെ കടുവ ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെ കൊന്നു. നേരത്തെ ആടിനെ കൊന്ന അമരക്കുനിക്കടുത്ത് ആടികൊല്ലിയിലാണ് പുതിയ സംഭവം. പുലർച്ചെ രണ്ടു മണിയോടെയാണ് കടുവ ആടിനെ ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.

Updating....


Similar Posts