< Back
Kerala

Kerala
ജനവാസ മേഖലയിൽ കടുവ; വയനാട് പനമരത്തും കണിയാമ്പറ്റയിലും വിവിധ വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|15 Dec 2025 10:09 PM IST
പച്ചിലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്
വയനാട്: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ടുള്ളതിനാൽ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാർഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,പത്തൊമ്പത്,ഇരുപത് വാർഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
പച്ചിലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രോണുപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയുടെ ചിത്രങ്ങൾ ലഭിച്ചു. പ്രദേശത്തെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ചാണ് തിരച്ചിൽ.