< Back
Kerala
Tiger landed in Wadakkanchery
Kerala

വടക്കാഞ്ചേരിയിൽ പുലിയിറങ്ങി

Web Desk
|
15 March 2023 9:51 PM IST

പുലിയെ കണ്ട പ്രദേശത്ത് നാളെ ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

തൃശൂർ: വടക്കാഞ്ചേരിയിൽ പുലി ഇറങ്ങി. പുലിക്കുന്നത്ത് സ്വദേശി അലക്സിന്‍റെ വീട്ട് മുറ്റത്താണ് പുലി എത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പുലിയെ കണ്ട പ്രദേശത്ത് നാളെ ക്യാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വീട്ടിലെ പട്ടിക്കൂടിന് സമീപമാണ് പുലയെ കണ്ടത്. രണ്ടാഴ്ച മുമ്പ് ഈ പ്രദേശത്തെ ഒരു വളർത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു.

ഇടുക്കി വാത്തിക്കുടിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയിരുന്നു. വാത്തിക്കുടി സ്വദേശി കണ്ണൻ എന്നയാളുടെ ആടിനെ പുലി ആക്രമിച്ചു കൊന്നിരുന്നു.

കൂട്ടിൽ കെട്ടിയിരുന്ന ആടിനെയാണ് പുലി കൊന്നത്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Similar Posts