< Back
Kerala

Kerala
വയനാട് ചുണ്ടേലിൽ കടുവകള്‍ വിഹരിക്കുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്
|24 Oct 2024 2:47 PM IST
കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു
കല്‍പറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയിൽ വിഹരിക്കുന്നത് ഒന്നിലധികം കടുവകൾ. വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു.
പശുക്കളെ ആക്രമിച്ചതായുള്ള പരാതിയെ തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ച കാമറയിലാണ് കടുവകളുടെ ചിത്രം പതിഞ്ഞത്. പ്രദേശത്തു നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
Summary: Tigers roam in Wayanad's Chundel Anappara