< Back
Kerala

Kerala
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സമയം നീട്ടി
|3 Jan 2023 10:24 AM IST
ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തിയതി നീട്ടാൻ കാരണം
തിരുവനന്തപുരം: ഗവൺമെന്റ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സർക്കാർ. ജനുവരി അവസാനം വരെ സമയം അനുവദിച്ചു. ഈ മാസത്തിനകം കലക്ടേറ്റുകളിലും ഡയറക്ട്രേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തിയതി നീട്ടാൻ കാരണം. പലയിടത്തും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പഞ്ചിംഗ് നടപ്പിലാക്കാൻ തടസം. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും.