Kerala

Kerala
താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
|4 April 2023 5:47 PM IST
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതൃ സഹോദരിയുടെ മകന്‍ വയനാട് മാടക്കര പാമ്പാടി ഷരീഫ് പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ചുരം എന്‍ ആര്‍ ഡി എഫ് വളന്റിയര്‍ ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ റോഡിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് റാഷിദിന്റെ മരണം സ്ഥിരീകരിച്ചത്.