< Back
Kerala

Kerala
ടിപ്പർ കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റു മരിച്ചു
|28 Aug 2022 9:03 PM IST
മാനന്തവാടി ഒഴക്കോടി മുള്ളത്തിൽ ബിജു (43) ആണ് മരിച്ചത്. കാർ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചിൽനിന്ന് വൈദ്യുതാഘാതമേറ്റതായാണ് സൂചന.
മാനന്തവാടി: ടിപ്പർ ലോറി കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റു മരിച്ചു. മാനന്തവാടി ഒഴക്കോടി മുള്ളത്തിൽ ബിജു (43) ആണ് മരിച്ചത്.
തവിഞ്ഞാൽ തണ്ടേക്കാട് ക്രഷറിൽവെച്ച് ടിപ്പർ കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചിൽനിന്ന് വൈദ്യുതാഘാതമേറ്റതായാണ് സൂചന. ബിജുവിനെ ക്രഷറിലെ തൊഴിലാളികൾ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചന്ദ്രൻ വസന്ത ദമ്പതികളുടെ മകനാണ് ബിജു. ഭാര്യ: ബിന്ദു, മക്കൾ: നന്ദന, യദുനന്ദൻ.