< Back
Kerala

Kerala
ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരി തെറിച്ചു
|15 Nov 2022 9:44 AM IST
വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരി തെറിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വെടിവച്ചാൻ കോവിലിൽ വെച്ചായിരുന്നു ടയര് ഊരിത്തെറിച്ചത്. ആർക്കും പരിക്കില്ല.
ഇന്ന് രാവിലെ എട്ടരക്കാണ് അപകടം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് പോകേണ്ട ബസാണ്. ടയറിന്റെ സെറ്റോടു കൂടി ഇളകിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയാൽ അപകടം ഒഴിവായി. നിരവധി യാത്രക്കാർ ഈ സമയത്ത് ബസിലുണ്ടായിരുന്നു. ഏറെനേരം സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നു.