< Back
Kerala

Kerala
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെ കാണാനില്ല
|7 Nov 2024 6:44 PM IST
ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി പി.ബി ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായത്.
വൈകിട്ട് ഓഫീസിൽനിന്നും ഇറങ്ങിയതാണ്. വൈകുമെന്ന സന്ദേശം വീട്ടുകാർക്ക് നിൽകിയിരുന്നു. എന്നാൽ, എറെസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.