< Back
Kerala
മലപ്പുറം തിരൂരിൽ കുളത്തിൽ വീണ് കുട്ടികൾക്ക് ദാരുണാന്ത്യം
Kerala

മലപ്പുറം തിരൂരിൽ കുളത്തിൽ വീണ് കുട്ടികൾക്ക് ദാരുണാന്ത്യം

Web Desk
|
29 Oct 2022 5:35 PM IST

മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്

മലപ്പുറം: മലപ്പുറം തിരൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. തൃക്കണ്ടിയൂര്‍ എല്‍ഐസിക്കു പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ അമന്‍സയാന്‍(4), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് - റൈഹാനത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിയ(3) എന്നിവരാണ് തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപമുള്ള പെരിങ്കൊല്ലന്‍ കുളത്തില്‍ വീണു മരിച്ചത്.

അയൽവാസികളായ കുട്ടികളാണ് ഇരുവരും. പുറത്ത് കളിക്കാനായി ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നിരിക്കാം എന്നാണ് നിഗമനം. കുട്ടികളെ കാണാതായത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുളത്തിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. ഇവർ തന്നെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ നിലവിൽ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Similar Posts