< Back
Kerala

Kerala
മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റു മരിച്ചു
|7 Aug 2025 10:55 PM IST
തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് മരിച്ചത്.
മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് മരിച്ചത്. വാഹനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നാലൂപേരടങ്ങിയ ഒരു സംഘവുമായുള്ള തർക്കത്തിനിടെ ഒരാൾ തുഫൈലിന്റെ വയറിന് കുത്തുകയായിരുന്നു. കുത്തേറ്റ ഉടൻ തുഫൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.