< Back
Kerala

Kerala
ടൈറ്റാനിയം ജോലി തട്ടിപ്പ്: നാലു വർഷത്തെ നിയമന വിവരങ്ങൾ തേടി പൊലീസ്
|26 Dec 2022 12:51 PM IST
2018 മുതലുള്ള നിയമനങ്ങളുടെ മുഴുവൻ വിവവരങ്ങളും നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്
ടൈറ്റാനിയം ജോലി തട്ടിപ്പിൽ നാലു വർഷത്തെ നിയമന വിവരങ്ങൾ തേടി പൊലീസ്. ശശികുമാരൻ തമ്പി എച്ച്.ആർ മാനേജർ ആയത് മുതലുള്ള വിവരങ്ങളാണ് തേടിയത.് സ്ഥിരം, കരാർ, താൽക്കാലിക നിയമനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ടൈറ്റാനിയം മാനേജ്‌മെന്റിന് വിവരങ്ങൾ തേടി കത്ത് നൽകി. 2018 മുതലുള്ള നിയമനങ്ങളുടെ മുഴുവൻ വിവവരങ്ങളും നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.