< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

പി.വി അന്‍വര്‍- സജി സജി മഞ്ഞക്കടമ്പില്‍-നിസാര്‍ മേത്തര്‍  Photo-Mediaonenews

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

Web Desk
|
6 Jan 2026 12:38 PM IST

പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്പില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണഗ്രസ്.

പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്പില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും. പി.വി അന്‍വറിനായി ബേപ്പൂർ, തവനൂർ, പട്ടാമ്പി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. ഇതില്‍ ബേപ്പൂര്‍ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കിയത്.

സജി മഞ്ഞക്കടമ്പിലിനായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ സീറ്റും നിസാർ മേത്തർക്കായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സീറ്റും ചോദിക്കും.

കേരള കോൺഗ്രസിന്റെ മാണി വിഭാഗം യുവജന നേതാവായിരുന്നു സജി മഞ്ഞക്കടമ്പില്‍. പിന്നാലെ എന്‍ഡിഎയില്‍ എത്തി. അവിടെ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്നത്. നിലവില്‍ തൃണമൂൽ കോൺഗ്രസിന്റെ ചീഫ് കോർഡിനേറ്റാണ്. പിഡിപിയിൽ നിന്നാണ് നിസാർ മേത്തർ, തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്. നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററാണ്.

Watch Video Report


Similar Posts