< Back
Kerala

Kerala
'ടി.എൻ.പ്രതാപൻ സി.പി.എമ്മിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ്'; വി.മുരളീധരൻ
|5 Dec 2023 5:44 PM IST
കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് പിന്നിൽ കേന്ദ്രം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നതെങ്കിൽ കുറ്റ വിചാരണ സദസ് നടത്തിയത് എന്തിനാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി.മുരളീധരൻ
തിരുവനന്തപുരം: ടി.എൻ.പ്രതാപൻ സിപിഎമ്മിന് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് വി.മുരളീധരൻ. കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് പിന്നിൽ കേന്ദ്രം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നതെങ്കിൽ കുറ്റ വിചാരണ സദസ് നടത്തിയത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച് തല്ല് കൊള്ളിക്കുന്നത് നിർത്തണമെന്നും സിപിഎം ദുർഭരണത്തിന് എതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതൃത്വം തയാറല്ലെന്ന് പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

