< Back
Kerala
വ്യാജരേഖ ചമച്ച് സുരേഷ് ഗോപി വോട്ട് ചേർത്തെന്ന പരാതി;ടി.എൻ പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kerala

വ്യാജരേഖ ചമച്ച് സുരേഷ് ഗോപി വോട്ട് ചേർത്തെന്ന പരാതി;ടി.എൻ പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Web Desk
|
18 Aug 2025 6:46 AM IST

കഴിഞ്ഞ ദിവസമാണ് പ്രതാപന് പൊലീസ് നോട്ടീസ് നൽകിയത്.

തൃശൂര്‍: വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് നാല് മണിക്ക് തൃശ്ശൂർ എസിപിക്ക് മുന്നിലാണ് ടി.എൻ പ്രതാപൻ മൊഴി നൽകുക. കഴിഞ്ഞ ദിവസമാണ് പ്രതാപന് പൊലീസ് നോട്ടീസ് നൽകിയത്.

തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപി മുക്കാട്ടുകരയിൽ നിയമവിരുദ്ധമായി 11 വോട്ടുകൾ ചേർത്തു എന്നാണ് ടി.എൻ പ്രതാപന്റെ പരാതി.


Similar Posts