< Back
Kerala

Kerala
വയനാട്ടിൽ ആളെക്കൊന്ന ആനയെ പിടിക്കാനുള്ള ദൗത്യം മൂന്നാംദിനം; ആന മണ്ണുണ്ടി കോളനിക്ക് സമീപം തന്നെയെന്ന് സൂചന
|12 Feb 2024 6:40 AM IST
വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടിൽ നിരീക്ഷണം തുടർന്നിരുന്നു
മാനന്തവാടി: വയനാട് കർഷകന്റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ദൗത്യംഇന്ന് പുനരാരംഭിക്കും. ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തിൽ കാട്ടാന നിലയുറപ്പിച്ചതായാണ് സൂചന. വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടിൽ നിരീക്ഷണം തുടർന്നിരുന്നു.. സാഹചര്യം അനുകൂലമായാൽ പുലർച്ചെ സംഘം പുലർച്ചെ തന്നെ ആനയെ മയക്കുവെടി വെച്ചേക്കും.
Watch Video Report