< Back
Kerala
മുത്തങ്ങ ചെക്ക് പോസ്റ്റിൽ നാലര ടണ്ണോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Kerala

മുത്തങ്ങ ചെക്ക് പോസ്റ്റിൽ നാലര ടണ്ണോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Web Desk
|
25 Dec 2025 1:26 PM IST

പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ വി.രമേശിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു

വയനാട്: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നാലര ടണ്ണോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പുകയില പിടികൂടിയത്.

ഇന്ന് പുലർച്ചെ ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹാൻസ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ വി.രമേശ് ആണ് പിടിയിലായത്.

Similar Posts