< Back
Kerala
നിയമസഭാംഗമായി തിരികെയെത്താനാകുമോ?; ആന്റണി രാജുവിന് ഇന്ന് നിർണായകം
Kerala

നിയമസഭാംഗമായി തിരികെയെത്താനാകുമോ?; ആന്റണി രാജുവിന് ഇന്ന് നിർണായകം

Web Desk
|
12 Feb 2026 6:52 AM IST

അപ്പീൽ തള്ളിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം വെല്ലുവിളിയാകും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണായകം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ഹരജിയില്‍ കോടതി ഉത്തരവ് ഇന്ന്.

തൊണ്ടിമുതൽ കേസിൽ ആൻറണി രാജു സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം.

മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആൻറണി രാജുവിന് എംഎൽഎയായി തിരികെയെത്താം. അപ്പീൽ തള്ളിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം വെല്ലുവിളിയാകും.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ കേസിലാണ് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്ക് ശിക്ഷിച്ചത്.

Similar Posts