< Back
Kerala
Maundy Thursday, Pesaha Vyazham,kerala,പെസഹ വ്യാഴം,അന്ത്യഅത്താഴം
Kerala

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ഇന്ന് പെസഹ വ്യാഴം

Web Desk
|
17 April 2025 6:47 AM IST

പള്ളികളില്‍ പ്രത്യേകപ്രാർഥനയും കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും

കോട്ടയം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും.

സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. വീടുകളിൽ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകൾക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

വൈദികരും വിശ്വാസികളും പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കുന്ന കാൽകഴുകൽ ചടങ്ങിലും പങ്കെടുക്കും.


Similar Posts