< Back
Kerala

Kerala
തൃശൂർ ജില്ലയിൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇല്ല; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും
|29 July 2023 6:19 AM IST
ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് നഴ്സുമാരുടെ സമ്പൂർണ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിൽ നഴ്സുമാരുടെ സേവനം കിട്ടും. നഴ്സുമാരെ മർദ്ദിച്ച നൈൽ ആശുപതി ഉടമ ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. പ്രശ്നപരിഹാരത്തിന് കലക്ടർ വിളിച്ച ചർച്ച ഇന്ന്. യുണെെറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ദിവസം യു.എൻ.എയുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.