< Back
Kerala

Kerala
ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
|5 Oct 2022 6:17 AM IST
ക്ഷേത്രങ്ങളില്‍ വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു
ഇന്ന് വിജയദശമി. അറിവിന്റെ ലോകത്തേക്ക് വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അക്ഷരലോകത്തേക്ക് ചുവടുവെക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും കുട്ടികളെ ഇന്ന് എഴുത്തിനിരുത്തും. കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി ക്ഷേത്രങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾ. പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ട്.
തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം തുടങ്ങിയവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. വിദ്യാരംഭ ചടങ്ങിനും ക്ഷേത്രദർശനത്തിനുമായി എത്തിയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.