< Back
Kerala
gold rate in kerala
Kerala

സ്വർണവിലയിൽ നേരിയ കുറവ്

Web Desk
|
14 April 2025 10:12 AM IST

ഒരു പവൻ സ്വർണത്തിന് 70,040 രൂപയായി. ഗ്രാമിന് 8755 രൂപയാണ് വില.

കൊച്ചി: സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 70,040 രൂപയായി. ഗ്രാമിന് 8755 രൂപയാണ് വില.

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. സർവകാല റെക്കോർഡാണിത്. ഏപ്രിൽ എട്ടിനാണ് ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്ന് ഒരു പവൻ വില.

Similar Posts