< Back
Kerala
gold
Kerala

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 61840 രൂപ

Web Desk
|
31 Jan 2025 11:16 AM IST

റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

കൊച്ചി: സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പറയുന്നു.

Related Tags :
Similar Posts