< Back
Kerala

Kerala
തൃശ്ശൂരില്‍ രണ്ടുവയസുകാരി കിണറ്റിൽ വീണ് മരിച്ചു
|7 July 2024 12:40 PM IST
സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകൾ അമേയ ആണ് മരിച്ചത്
തൃശ്ശൂർ: വെള്ളറക്കാട് രണ്ടുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു.വെള്ളറക്കാട് സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകൾ അമേയ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് തൊട്ടടുത്ത് കട നടത്തുകയാണ്. അമ്മൂമ്മയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി പുറത്തേക്കിറങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കിണറിന്‍റെ ആള്‍മറക്ക് നീളം കുറവായതും അപകടത്തിന് കാരണമായി പറയുന്നു.