< Back
Kerala

Kerala
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി
|31 July 2023 10:13 AM IST
സംഭവത്തിൽ ഷാപ്പ് മാനേജരെയും സുഹൃത്തിനെയും പൊലീസ് റിമാൻഡ് ചെയ്തിരുന്നു.
തൃശൂർ: വാടാനപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ആൺസുഹൃത്തിനൊപ്പമെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചത്. സംഭവത്തിൽ ഷാപ്പ് മാനേജരെയും സുഹൃത്തിനെയും പൊലീസ് റിമാൻഡ് ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കിയത്.