< Back
Kerala
Toddy auction, Online, കള്ള്ഷാപ്പ്
Kerala

കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഇനി ഓൺലൈനില്‍

Web Desk
|
20 Jan 2023 10:31 AM IST

വലിയ ഹാളുകള്‍ വാടകയ്ക്കെടുത്താണ് നിലവില്‍ കള്ളുഷാപ്പ് ലേലം നടത്തുന്നത്

തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനിലാക്കി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സമര്‍പ്പിച്ച പ്രൊപ്പോസലിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി.

വലിയ ഹാളുകള്‍ വാടകയ്ക്കെടുത്താണ് നിലവില്‍ കള്ളുഷാപ്പ് ലേലം നടത്തുന്നത്. ഹാളിനും സൗകര്യങ്ങള്‍ക്കും വലിയ തുക ചെലവും വരുന്നുണ്ട്. വില്‍പ്പന ലേലം ഓണ്‍ലൈന്‍ ആവുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.

Similar Posts