< Back
Kerala

Kerala
ടൂറിസം വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണന: യു.പ്രതിഭ എം.എൽ.എ
|29 Sept 2023 11:04 AM IST
പ്രശ്നപരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള മന്ത്രിമാരെ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നും എം.എല്‍.എ
ആലപ്പുഴ: ടൂറിസം വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയെന്ന് യു പ്രതിഭ എം.എൽ.എ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാൽ വീർപ്പുമുട്ടുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും യു പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.പ്രതിഭ എംഎൽഎ.