< Back
Kerala

Kerala
മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല
|3 Feb 2026 7:27 AM IST
ബസ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് സംഭവം
കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ബസ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആളപായമില്ല. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മോക്ഷ ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് അപകടം. 45 അംഗ വിനോദയാത്രക്കാരുടെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
Updating...