< Back
Kerala

Kerala
കുട്ടിയെക്കൊണ്ട് പൊതുനിരത്തിൽ ബസ് ഓടിപ്പിച്ചു; പരാതി
|12 Aug 2022 8:48 PM IST
പത്തനംതിട്ടയിലാണ് നാലു വയസുകാരനെ മടിയിലിരുത്തി ഡ്രൈവർ ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചത്
പത്തനംതിട്ട: നാലു വയസുകാരനെക്കൊണ്ട് പൊതുനിരത്തിൽ ബസ് ഓടിപ്പിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂർ-പത്തനാപുരം റോഡിലാണ് അപകടകരമായ രീതിൽ ബസ് ഓടിച്ചത്.
നാലു വയസുകാരനെ മടിയിലിരുത്തിയാണ് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബസ് ഡ്രൈവറായ കലഞ്ഞൂർ സ്വദേശി അഭിഷേകാണ് കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചത്.
രണ്ട് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ അഭിഷേക് ഫോൺ ഉപയോഗിച്ചിരുന്നുവെന്നും പരാതിയുണ്ട്.
Summary: A driver drove the tourist bus with a four-year-old boy on public roads in Pathanamthitta