< Back
Kerala

Photo | Special Arrangement
Kerala
ഇടുക്കി കുട്ടിക്കാനത്ത് വിനോദസഞ്ചാരി തോട്ടിൽ വീണ് മരിച്ചു
|2 Nov 2025 6:25 PM IST
ഹരിപ്പാട് സ്വദേശി മഹേഷാണ് മരിച്ചത്
ഇടുക്കി: ഇടുക്കി പീരുമേട് കുട്ടിക്കാനത്ത് വിനോദസഞ്ചാരി തോട്ടിൽ വീണ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കൾ ഒപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്. ഇവിടെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കോളജ് വിദ്യാർഥികളാണ് മഹേഷ് അപകടത്തിൽപെട്ടത് കണ്ടത്.
ഉടൻ തന്നെ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് അധികൃത സ്ഥലത്തെത്തി കയത്തിൽ നിന്നും ഇയാളെ രക്ഷിച്ച് പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.