< Back
Kerala
വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു
Kerala

വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

Web Desk
|
15 May 2025 8:05 AM IST

മേപ്പാടി 900 കണ്ടിയിലാണ് സംഭവം

വയനാട്: വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. നിഷ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

മേപ്പാടി 900 കണ്ടിയിലാണ് സംഭവം.എമറാൾഡ് റിസോർട്ടിൽ മരത്തടികൾ കൊണ്ടും പുല്ലുകൊണ്ടും നിർമ്മിച്ച ടെന്‍റ് തകർന്നു വീണാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Similar Posts