< Back
Kerala
വയനാട്ടിൽ സഞ്ചാരി വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
Kerala

വയനാട്ടിൽ സഞ്ചാരി വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

Web Desk
|
8 Sept 2022 5:54 PM IST

സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്: വൈത്തിരിയിൽ വെള്ളച്ചാട്ടത്തിൽ വീണ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ താഴ്ചയിലേക്കാണ് അഭിജിത്തും സുഹൃത്ത് ശ്രീഹരിയും വീണത്. സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിമലയിൽ നിന്നും 8 കിലോമീറ്റർ കുത്തനെയുള്ള മേലെ തളിമല പാത്തി എന്ന ഭാഗത്താണ് ഇവര്‍ വീണത്. ഓണം ആഘോഷിക്കാനെത്തിതായിരുന്നു ആറംഗ സംഘം. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്.

Related Tags :
Similar Posts