
സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവം: നടത്തിപ്പുകാർക്കെതിരെ കേസ്
|വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെ വിനോദസഞ്ചാരകേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനാണ് കേസ്
ഇടുക്കി: സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ സതേണ്‍ സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുക്കാര്‍ക്കെതിരെ കേസ്. ഇടുക്കി സ്വദേശികളായ സോജന്‍ ജോസഫ്, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെ വിനോദസഞ്ചാരകേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനാണ് കേസ്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.
ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും സംഘത്തിലുണ്ട്. ക്രെയിനിന്റെ തകരാറാണ് സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
രണ്ടുമാസം മുമ്പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. മണിക്കൂറുകളോളം കുടുങ്ങിക്കിടന്നവരെ ഫയര്‍ഫോഴ്‌സ് സുരക്ഷിതമായി താഴെയെത്തിച്ചു.