< Back
Kerala

Kerala
കണ്ണൂരിൽ ടൗൺ എസ്.ഐയെയും സംഘത്തെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചതായി പരാതി
|14 Aug 2023 6:50 AM IST
സംഘത്തിലുണ്ടായിരുന്ന അഭയ്, അഖിലേഷ്, അൻവർ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂർ: അത്താഴക്കുന്നിൽ ടൗൺ എസ്ഐയെയും സംഘത്തെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചതായി പരാതി. എസ്ഐ സി.എച്ച് നസീബ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് പെട്രോളിങ്ങിനിടെ ക്ലബിനകത്ത് മദ്യപിക്കുന്നത് കണ്ടാണ് പോലീസ് സംഘം അകത്തു കയറിയത്. ഇതിനിടെ പുറത്തു നിന്ന് വാതിൽ പൂട്ടുകയും അകത്തുണ്ടായിരുന്നവർ അക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന അഭയ്, അഖിലേഷ്, അൻവർ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിൽ എസ് ഐ നസീബിന് തോളെല്ലിനു പരുക്കേറ്റു.