< Back
Kerala
എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടും നമ്മുടെ ഷാഫിക്ക- പുകഴ്ത്തൽ പാട്ടുമായി ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി
Kerala

''എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടും നമ്മുടെ ഷാഫിക്ക''- പുകഴ്ത്തൽ പാട്ടുമായി ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി

Web Desk
|
7 Sept 2021 7:31 PM IST

വീഡിയോയിൽ പാട്ട് കേട്ടുകൊണ്ട് തൊട്ടടുത്ത് തന്നെ ഷാഫിയും ഇരിക്കുന്നത് കാണാം.

തന്നെ പുകഴ്ത്തി കൊണ്ട് ' ആരാധകൻ' പാടുന്ന പാട്ട് പങ്കുവച്ച് ടി.പി. വധക്കേസ് പ്രതി കെ.കെ. മുഹമ്മദ് ഷാഫി. '' ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കയായി'' എന്ന് തുടങ്ങുന്ന വരികൾ സെപ്റ്റംബർ നാലിനാണ് ഷാഫി പങ്കുവച്ചത്. വീഡിയോയിൽ പാട്ട് കേട്ടുകൊണ്ട് തൊട്ടടുത്ത് തന്നെ ഷാഫിയും ഇരിക്കുന്നത് കാണാം. കുറച്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവമെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

''എന്നെന്നും പാർട്ടിയെ ഓർത്ത് എന്നെന്നു കനവ് കാണുന്ന എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക''- വരികൾ ഇങ്ങനെ നീളുന്നു. വീഡിയോക്ക് താഴെ നിരവധി പേരാണ് ഷാഫിക്ക് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.

ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെ അടുത്തിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും ചോദ്യം ചെയ്തിരുന്നു.

Posted by കെ കെ മുഹമ്മദ് ഷാഫി on Saturday, September 4, 2021

Similar Posts