< Back
Kerala

Kerala
ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുത്; കെ.കെ രമ ഗവർണർക്ക് കത്ത് നൽകി
|25 Jun 2024 4:57 PM IST
രാജ് ഭവനിലെത്തിയാണ് കത്ത് കൈമാറിയത്
കോഴിക്കോട്: ടിപി ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ ഗവർണർക്ക് കത്ത് നൽകി. രാജ് ഭവനിലെത്തിയാണ് കത്ത് കൈമാറിയത്. കൊലയാളി സംഘത്തിലെ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം.
കേസിലെ പ്രതികളായ മൂന്ന് പേർക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേതുടർന്നാണ് കെകെ രമ ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു.