< Back
Kerala
കെഎസ്ആര്‍ടിസിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് എൽഡിഎഫ് കൺവീനർ

 ടി.പി രാമകൃഷ്ണൻ Photo| MediaOne

Kerala

കെഎസ്ആര്‍ടിസിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് എൽഡിഎഫ് കൺവീനർ

Web Desk
|
29 Oct 2025 1:06 PM IST

ഒരു നീതീകരണവും ഇല്ലാത്ത രീതിയിലാണ് കെഎസ്ആർടിസിയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്

തിരുവനന്തപുരം: കെഎഎസ്ആര്‍ടിസിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഒരു നീതീകരണവും ഇല്ലാത്ത രീതിയിലാണ് കെഎസ്ആർടിസിയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് . കെഎസ്ആർടിസി മെച്ചപ്പെടണമെങ്കിൽ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ മാനേജ്മെന്‍റ് നടത്തുന്നില്ല. മാനേജ്മെന്‍റ് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

സമരം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ബദലി ജീവനക്കാരെ ഏകീകമായി മാനേജ്മെന്റ് മാറ്റി നിർത്തി. തൊഴിലാളികളെയോ, തൊഴിലാളി സംഘടനകളെയോ പരിഗണിക്കുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല. എന്തുകൊണ്ടാണ് സംഘടനകളമായി ചർച്ച ചെയ്യാത്തത്.

സമരം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ബദൽ ജീവനക്കാരെ ഏകീകമായി മാനേജ്മെന്റ് മാറ്റി നിർത്തി. സ്ഥാപനത്തിൽ ജോലിചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം. ഒരു നിതീ കരണവും ഇല്ലാത്ത പരീക്ഷണങ്ങളാണ് നടപ്പാക്കുന്നത്. ഭരണപരിഷ്കാരം കൊണ്ട് മാത്രം കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം വിമർശിച്ചു.



Similar Posts